madhu-67

വ​ള്ളി​കു​ന്നം: കൊ​ണ്ടോ​ടി​മു​കൾ വാർ​ഡിൽ കൈ​ത​കു​ള​ങ്ങ​ര വീ​ട്ടിൽ കെ.എ​സ്.മ​ധു (67) നി​ര്യാ​ത​നാ​യി. സി.പി.ഐ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യും ലോ​ക്കൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും ദീർ​ഘ​കാ​ലം പ്ര​വർ​ത്തി​ച്ചു. ഓ​ച്ചി​റ നാ​ട​ക​രം​ഗം ഉൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ നാ​ട​ക​സം​ഘ​ങ്ങ​ളിൽ ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും പ്ര​വർ​ത്തി​ച്ചി​രു​ന്നു. നി​ല​വിൽ ക​ലാ​സാ​ഹി​തി എ​ന്ന പ്രോ​ഗ്രാം ഏ​ജൻ​സി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ​: ഗീ​താ മ​ധു (മുൻ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും, സി.പി.ഐ ചാ​രും​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​ണ്). മ​ക്കൾ:​ ദേ​വൻ (അ​ബു​ദാ​ബി), പ​രേ​ത​നാ​യ ദർ​ശൻ.