കൊല്ലം: സെക്കൻഡറി തല വിദ്യാർത്ഥികൾക്കു വേണ്ടി സ്റ്റെം റോബോസ്സ് ടീം ഇന്നൊവേറ്റീവ് ലീഗ് ഡൽഹി യമുന സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ആഗോള ശാസ്ത്ര ഗവേഷണ മത്സരത്തിൽ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഗഗൻ ആനന്ദ്, സി.ടി. ബാലഗോപാൽ, എ. ദേവജിത്ത് എന്നിവർ ബെസ്റ്റ് ഇന്നൊവേറ്റീവ് അവാർഡിന് അർഹരായി. വൈദ്യശാസ്ത്ര സാങ്കേതികവിദ്യയിലെ നൂതന സമീപനത്തിൽ അധിഷ്ഠിതമായ ടെക്നോളജിയ വൈറ്റാലിസ് (സാൽവറ്റോർ) എന്ന ടീം പ്രോജക്ട് ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡ് നേടിയ കേരളത്തിലെ ഏക പ്രോജക്ടാണ്. മൊത്തം ഏഴ് പ്രോജകക്ടുകളാണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ പെട്ടുപോയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിന് സഹായകരമായ റോബോട്ടിക് ആപ്ലിക്കേഷനാണിത്.