കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.യു.ആർ.ഇ.ജി.എസ്- യു.ടി.യു.സി) പ്രഥമ സംസ്ഥാന സമ്മേളനം ഒക്ടോബർ 5ന് കൊല്ലത്ത് നടക്കും. യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.സി.വിജയൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ, കെ.രാജി, ഡോ.ബിന്നി നാവായിക്കുളം, കെ.സിസിലി എന്നിവർ സംസാരിച്ചു. സംഘാടകസമിതി രക്ഷാധികാരികളായി എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, സെക്രട്ടറി അഡ്വ. ടി.സി.വിജയൻ, കെ.എസ്.വേണുഗോപാൽ, കെ.പ്രകാശ് ബാബു എന്നിവരെ തിരഞ്ഞെടുത്തു.