ചവറ: നവമാദ്ധ്യമങ്ങൾ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചവറ മുകുന്ദപുരം പുലച്ചിലഴികത്ത് വീട്ടിൽ ശ്രീകുമാർ (45) ചവറ പൊലീസിന്റെ പിടിയിലായി. പ്രതിയുടെ ഫേസ്ബുക്ക് ഐ.ഡി. ഉപയോഗിച്ച് ചവറ സ്വദേശിയായ യുവതിയുടെ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകളിലൂടെ പ്രദർശിപ്പിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി അപകീർത്തിപ്പെടുത്തുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.
കഴിഞ്ഞ ജൂണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചവറ സി.ഐ. ഷാജഹാൻ, ജൂനിയർ എസ്.ഐ. അസാരിഫ്, സി.പി.ഒമാരായ രഞ്ജിത്ത്, മനീഷ്, പൂജ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.