n
അപകടത്തിൽപ്പെട്ട ബൈക്കും കാറും

കൊല്ലം: അമിത വേഗത്തി​ലെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ഗുരുതര പരിക്ക്.
ബൈക്ക് യാത്രികരും പെരുമ്പുഴ സ്വദേശികളുമായ വിജിൽ (21), അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെ കൊല്ലം എസ്.എൻ കോളേജിന് സമീപത്താണ് സംഭവം.

രണ്ടു വാഹനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. കാർ വെട്ടിച്ച സമയം ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലം സ്വദേശി ജൂഡ് മാർട്ടിന്റേതാണ് കാർ. അപകടത്തിൽ കാറിന്റെ ഒരുവശം തകർന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡി., ആശുപത്രി​യി​ൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബൈക്കും ഒപ്പം അമിത വേഗത്തിലെത്തിയ മറ്റൊരു ബൈക്കും കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലായി​രുന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു.