കുളത്തൂപ്പുഴ: റോഡിന് കുറേ ചാടിയ കാട്ടുപോത്തിടിച്ച് ജീപ്പ് യാത്രക്കാർക്ക് പരിക്ക്. കുളത്തൂപ്പുഴ പുത്തൻ പുരയിൽ ശരീഫ്, ഭാര്യാമാതാവ് നജീമ എന്നിവർക്കാണ് പരിക്കേറ്റത്. മലയോര ഹൈവേയിൽ മടത്തറ- കുളത്തൂപ്പുഴ റോഡിൽ അരിപ്പയ്ക്ക് സമീപം രാത്രി 7.30നായിരുന്നു അപകടം. ചങ്കിലി വനമേഖലയിൽ നിന്നാണ് കാട്ടുപോത്തുകൾ എത്തിയത്. അപകടത്തിൽപ്പെട്ട ജീപ്പ് നിയന്ത്രണം വിട്ട് അടുത്തുള്ള മതിലും വീടും തകർത്താണ് നിന്നത്. പരിക്കേറ്റവരെ മടത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശങ്കിലി സ്റ്റേഷൻ വനപാലകരും ചിതറ പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.