കരുനാഗപ്പള്ളി: ഒൻപതാമത് ജില്ലാ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസും യു വേൾഡ് സ്പോർട്സ് ക്ലബും ജേതാക്കളായി. ജില്ലാ ത്രോബാൾ അസോസിയേഷൻ സെക്രട്ടറി എസ്.സാബുജാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അനന്തൻ പിള്ള ഉദ്ഘാടനം ചെയ്തു. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബോയ്സ് എച്ച്.എസ്.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ ന്യു വേൾഡ് സ്പോർട്സ് ക്ലബുമാണ് ജേതാക്കളായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം സിറ്റി ത്രോബാൾ ക്ലബ്, ടിയാഗോ സ്പോർട്സ് ക്ലബ് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ്, ടിയാഗോ സ്പോർട്സ് ക്ലബ് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. സമാപന സമ്മേളനം ബോയ്സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് എച്ച്.എസ്.സലാം ഉദ്ഘാടനം ചെയ്തു.