thara

കൊല്ലം: താരോദയം ന്യൂ ഫേസ് ആൻഡ് ജൂനിയർ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ നാലാം വാർഷികാഘോഷം 17ന് ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും. 11ന് കലാ പരിപാടികൾ, ഉച്ചക്ക് 2ന് താരോത്സവം മെഗാഷോ, വൈകിട്ട് 4.30ന് പൊതുസമ്മേളനം ചലച്ചിത്ര നടൻ താജ് പത്തനംതിട്ട ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അനിൽ മാധവ് അദ്ധ്യക്ഷനാകും. സെക്രട്ടറി സുഭഗ, പ്രസന്നൻ പാരിപ്പള്ളി, മാമ്പള്ളി ജി.ആർ.രഘുനാഥ്, സജീവ് ആറ്റിങ്ങൽ എന്നിവർ സംസാരിക്കും. വിവിധ അവാർഡുകളും ചികിത്സാ സഹായവും വിതരണം ചെയ്യും.