ചാത്തന്നൂർ: അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവും അഖില കേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക സംസ്ഥാന പ്രസിഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനും 1953 ൽ ചാത്തന്നൂർ പഞ്ചായത്ത് നിയുക്ത പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് എൻ. കൃഷ്ണൻ ബി.എയുടെ 72-ാം ചരമ വാർഷികം വിവിധ പരിപാടികളോടെ ഇന്ന് രാവിലെ ചാത്തന്നൂർ ഊറാം വിളയിലെ സ്‌മൃതി മണ്ഡപത്തിൽ നടക്കും.