കൊല്ലം: കേരള പൊലീസ് അസോസിയേഷൻ സിറ്റി, റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റൂറൽ ജില്ലാ ഭാരവാഹികളായി എ.എസ്.ശിവേഷ് (സ്പെഷ്യൽ ബ്രാഞ്ച്, പ്രസിഡന്റ്), എസ്.ജിജിമോൾ (ഈസ്റ്റ് കല്ലട, വൈസ് പ്രസിഡന്റ്), വി.ചിന്തു (അഞ്ചൽ, സെക്രട്ടറി), ആ.ഗോകുൽ (ഡി.എച്ച്.ക്യു, ജോ. സെക്രട്ടറി), എസ്.സലിൽ (ട്രാഫിക്, ട്രഷറർ), ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ്.ഗിരീഷ് (ചിതറ), ലിജു വർഗീസ് (ഡി.സി.ആർ.ബി), എസ്.ശിബി (ശൂരനാട്), ആർ. രതീഷ് (കുളത്തൂപ്പുഴ), അഭി സലാം (കൊട്ടാരക്കര), എം.എസ്.കൃഷ്ണ കുമാർ (ഡി.എച്ച്.ക്യു) എന്നിവരെയും സ്റ്റാഫ് കൗൺസിലിലേക്ക് ഹോചിമിൻ.എസ്.ധർമ്മ (ഡി.സി.ബി), ശംഭു (ഡി.സി.ആർ.ബി), അഞ്ജലി (ശൂരനാട്), എന്നിവരെയും ഓഡിറ്റ് കമ്മിറ്റിയിലേക്ക് സജി (ചടയമംഗലം), അമ്പിളി (വനിതാ സെൽ), നിയാസ് (കടയ്ക്കൽ) എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തു.
സിറ്റി ജില്ലാ കമ്മിറ്റി പ്രസിഡന്റായി കരുനാഗപ്പള്ളി സ്റ്റേഷനിലെ ആർ.എസ്.കൃഷ്ണകുമാറിനെയും വൈസ് പ്രസിഡന്റായി വനിതാ സെല്ലിലെ എസ്.രാജശ്രീയെയും സെക്രട്ടറിയായി വെസ്റ്റ് സ്റ്റേഷനിലെ സി.വിമൽകുമാറിനെയും ജോ. സെക്രട്ടറിയായി പാരിപ്പള്ളി സ്റ്റേഷനിലെ ജി.രഞ്ജിത്തിനെയും ട്രഷററായി ഡി.എച്ച്.ക്യുവിലെ എസ്.അപ്പുവിനെയും തിരഞ്ഞെടുത്തു.
ജില്ലാ എക്സി.കമ്മിറ്റി അംഗങ്ങളായി എൽ.വിജയൻ (ഡി.സി.ആർ.ബി), സി.വിനോദ്കുമാർ (ട്രാഫിക് യൂണിറ്റ്), ആർ.ജൈഷ് (സ്പെഷ്യൽ ബ്രാഞ്ച്), എസ്.ആർ.രതീഷ് (തെക്കുംഭാഗം), എസ്.ബിനൂപ് (സൈബർ സ്റ്റേഷൻ), എസ്.എസ്.അരുൺദേവ് (ഡി.എച്ച്.ക്യൂ) എന്നിവരെയും ജില്ലാ സ്റ്റാഫ് കൗൺസിലിലേക്ക് സന്തോഷ് ലാൽ (കൊട്ടിയം), സക്കീർ ഹുസൈൻ (ഡി.പി.സി.സി), ബി.എസ്.ആതിര (വെസ്റ്റ് സ്റ്റേഷൻ) എന്നിവരെയും ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി പി.അനു (ഓച്ചിറ), പി.പ്രവീഷ് (മറൈൻ എൻഫോഴ്സ്മെന്റ്), എ.അഭിലാഷ് (ചാത്തന്നൂർ സ്റ്റേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.