nss-
എൻ.എസ് സഹകരണ ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് വളർത്താൻ നേതൃത്വം നൽകിയ ആശുപത്രി ഭരണസമിതിക്കുള്ള, ജീവനക്കാരുടെ ആദരം പ്രസിഡന്റ് പി. രാജേന്ദൻ എം. നൗഷാദ് എം.എൽ.എ ഏറ്റുവാങ്ങുന്നു

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് വളർത്താൻ നേതൃത്വം നൽകിയ ആശുപത്രി ഭരണസമിതിക്ക് ജീവനക്കാരുടെ ആദരം. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരവ് സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി.ഷിബു അദ്ധ്യക്ഷനായി. സംഘം പ്രസിഡന്റ് പി. രാജേന്ദൻ, വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ കരിങ്ങന്നൂർ മുരളി, അഡ്വ.പി.കെ.ഷിബു, സൂസൻ കോടി, സി. ബാൾഡുവിൻ, അഡ്വ.ഡി.സുരേഷ്‌കുമാർ എന്നിവരെ എം.നൗഷാദ് എം.എൽ.എ ആദരിച്ചു. കെ.സി.ഇ.യു.വിന്റെ രക്തദാന സേനാ ഡയറക്ടറി ഏറ്റുവാങ്ങലും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ നിർവഹിച്ചു. വിരമിച്ച ജീവനക്കാർക്ക് യൂണിയൻ ജില്ലാ സെക്രട്ടറി എം.എസ്. ശ്രീകുമാർ ഉപഹാരം നൽകി. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സൂസൻ കോടി, യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ശൈലജ കുമാരി, സംസ്ഥാന കമ്മിറ്റിയംഗം കെ.എൻ.അനിൽകുമാർ, ഏരിയാ സെക്രട്ടറി ആർ.അനുരൂപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ.ബിജുകുമാർ, ജിജിരാജ്, കെ.എസ്. അഭിലാഷ്, എസ്. അനില, കെ.എസ്.സവിത, ടി. വിജിൻ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.സത്യൻ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം ആർ.വർഷ നന്ദിയും പറഞ്ഞു.

2025ൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിലും ഇന്റർനാഷണൽ ഹെൽത്ത് കോ-ഓപ്പറേറ്റീവ് ഓർഗനൈസേഷനിലും അംഗത്വത്തിന് പുറമേ സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കോ-ഓപ്‌ഡേ എക്‌സലൻസ് പുരസ്‌കാരത്തിനും സംഘത്തെ പ്രാപ്തമാക്കിയതിനാണ് ജീവനക്കാർ ഭരണസമിതിയെ ആദരിച്ചത്.