കൊല്ലം: ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ആൻഡ് ജൂവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഇന്ത്യയിലെ എല്ലാ സ്വർണ വ്യാപാര സംഘടനകളെയും ആദരിച്ചു. കേരളത്തിലെ സ്വർണാഭരണ വ്യാപാരികളുടെ അസോസിയേഷനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആദരവ് ഏറ്റുവാങ്ങി.
ജം ആൻഡ് ജൂവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരീത്ത് ബെൻസാലി, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ നീരവ് ബെൻസാലി, സെക്രട്ടറി സഭ്യസാജി റേ, ജം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ക്ഡേ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 30 മുതൽ 4 വരെ നടന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും മുംബയ് എക്സിബിഷൻ സെന്ററിലുമായി 3600 വജ്ര, ആഭരണ നിർമ്മാതാക്കളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാം സ്ഥാനവുമുള്ള സ്വർണ-വജ്രാഭരണങ്ങളുടെ എക്സിബിഷനാണ് ഐ.ഐ.ജെ.എസ്.
ഇത് കേരളത്തിലെ സ്വർണ വ്യാപാരികൾക്കുള്ള വലിയ അംഗീകാരമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.