sdf

ചേർത്തല: ഗുരുദേവ ദർശനങ്ങൾ ആഴത്തിൽ മനസിലാക്കിയാൽ അത് അത്രമേൽ ശാസ്ത്രീയമാണെന്ന് മനസിലാകുമെന്നും ഇന്നത്തെ തലമുറയ്ക്ക് പഠിക്കേണ്ട അമൂല്യമായ പാഠങ്ങളാണെന്നും മന്ത്രി പി.പ്രസാദ്. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസലിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യവും ഗവേഷണ തൽപരതയും വളർത്താൻ ലക്ഷ്യമിട്ട 'ബഡ്‌ഡിംഗ് സയന്റിസ്റ്റ്' പദ്ധതിയുടെ ആദ്യപാദത്തിലെ വിജയികളുടെ അവാർഡ് വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ പുതിയ തലമുറയിൽ ശാസ്ത്രാഭിമുഖ്യവും ഗവേഷണ തല്പരതയും പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവാർഡ് വിതരണം നിർവഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്‌ണു സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനായി. സംസ്ഥാന കോ ഓർഡിനേറ്റർ പി.വി.രജിമോൻ, സെക്രട്ടറി ഡോ.ആർ.വി.സുമേഷ്, പദ്ധതി മെന്റർ ഡോ.അബേഷ് രഘുവരൻ, കോ ഓർഡിനേറ്റർ ആർ.ദിവ്യ, ചേർത്തല വി.എൻ.എസ്.എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ സൂസൻ തോമസ് എന്നിവർ സംസാരിച്ചു.