കൊല്ലം: കേരള ബാങ്കിന്റെ സ്പെഷ്യൽ ഗോൾഡ് ലോൺ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം മെയിൻ ശാഖയിൽ ബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു നിർവഹിച്ചു. 9.25% പലിശ നിരക്കിൽ സ്വർണപണയ വായ്പ നൽകുന്ന 100 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണിത്. കേരള ബാങ്ക് തിരുവനന്തപുരം റീജിയണൽ ജനറൽ മാനേജർ പി.എം.ഫിറോസ് ഖാൻ, കൊല്ലം സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ടി.ആർ.നിസ എന്നിവർ സംസാരിച്ചു. കൊല്ലം ഏരിയാ മാനേജർ, മെയിൻ ശാഖ, സായാഹ്ന ശാഖ, സി.പി.സി എന്നിവിടങ്ങളിലെ ജീവനക്കാരും കസ്റ്റമേഴ്സും പങ്കെടുത്തു.