asosie-

കൊല്ലം: കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് ചിന്നക്കടയിലെ ഹോട്ടൽ ഷാ ഇന്റർനാഷണലിൽ ചേർന്നു. ജില്ലയിലെ അൻപത്തിരണ്ടിൽപരം സി.ബി.എസ്.ഇ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. സി.ബി.എസ്.ഇ സ്കൂളുകളുടെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന സർക്കാർ നിലപാടും കേരള എൻജിനിയറിംഗ് എൻട്രൻസിൽ സി.ബി.എസ്.ഇ കുട്ടികളോട് കാണിച്ച വിവേചനവും മറ്റ് വിഷയങ്ങളും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളിൽ ഒറ്റക്കെട്ടായി നേരിടാൻ യോഗം തീരുമാനിച്ചു. അസോസിയേഷന്റെ പ്രതിഷേധം അധികാരികളെ അറിയിക്കാനും യോഗം തീരുമാനിച്ചു. അസോ. ജില്ലാ പ്രസിഡന്റ് അമൃതലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. കെ.കെ.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുന്ദരൻ, രക്ഷാധികാരി വി.കെ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.