കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2025-26 അദ്ധ്യയന വർഷത്തിലെ റഗുലർ/സെൽഫ് ഫിനാൻസിംഗ് ഡിപ്ലോമ അഡ്മിഷനിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 9 മുതൽ കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ ടി.സിയും അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കി ഫീസടച്ച് അഡ്മിഷൻ പൂർത്തിയാക്കണം. ഫോൺ: 9544431825, 8921283869, 8281811074.