കൊല്ലം: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിൽ ഭാരത് ഉദ്യമി സ്കീം പ്രകാരമുള്ള ഫൈബർ ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിന് ബി.എസ്.എൻ.എൽ കൊല്ലം ബിസിനസ് ഏരിയയുടെ പരിധിയിലുള്ള ചവറ, തെക്കുംഭാഗം, മൺറോത്തുരുത്ത്, പെരിനാട്, തൃക്കരുവ, പനയം, പൂയപ്പള്ളി, അലയമൺ, പട്ടാഴി, തലവൂർ, പിറവന്തൂർ, വിളക്കുടി, കടയ്ക്കൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഇട്ടിവ, ചിതറ, കുമ്മിൾ എന്നിവിടങ്ങളിൽ പങ്കാളികളായി പ്രവർത്തിക്കാൻ സംരംഭകരെ ക്ഷണിച്ചു. ഇ-മെയിൽ: klmftthcore@gmail.com. ഫോൺ: 0474-2799899. രജിസ്ട്രേഷൻ പോർട്ടൽ: https://fms.bsnl.in/partner Registration.jsp.