അഞ്ചൽ : അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന വലിയ പള്ളിയിൽ അഞ്ചലച്ചന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. വികാരി പി.ജി.ജോസ് കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ, എ.ഡി. യൂഹാനോൻ റമ്പാറിന് കോർ എപ്പിസ്കോപ്പ അഞ്ചലച്ചൻ പുരസ്കാരം സമ്മാനിച്ചു.ആനപ്പുഴയ്ക്കൽ മുസ്ലീം ചീഫ് ഇമാം ജെ.എ. സലീം മാന്നാനി, അഞ്ചൽ മാർത്തോമാ പള്ളി വികാരി ഫാ.തോമസ് എബ്രഹാം, എസ്.എൻ.ഡി.പി യോഗം ചെമ്പകരാമനല്ലൂർ സെക്രട്ടറി സോമരാജൻ, കപ്പുച്ചിൻ ആശ്രമം ഫാ. ആന്റണി വിൻസെന്റ് കണ്ണമ്പറമ്പിൽ, വാർഡ് മെമ്പർ രാജീവ് കോശി, ഫാ. ലുക്കോസ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.