പരവൂർ: പരവൂർ പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു മടങ്ങി​യ മന്ത്രി വീണാ ജോർജിനെ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തി​ൽ കരി​ങ്കൊടി​ കാട്ടി​. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയി​ൽ പങ്കെടുത്ത് മടങ്ങവേയാണ് പരവൂരിലെ യൂത്ത് കോൺഗ്രസിന്റെയോ കോൺഗ്രസിന്റെയോ അറിവോ ആഹ്വാനമോ ഇല്ലാതെ കരി​ങ്കൊടി​ കാട്ടി​യത്.

നഗരസഭ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ പി. ശ്രീജയാണ് ചടങ്ങി​ലേക്ക് മന്ത്രി​യെ ക്ഷണി​ച്ചത്. അര കിലോമീറ്റർ അകലെ ഒളിച്ചു നിന്ന കോൺഗ്രസ് കൗൺസിലർ വിജയ്‌യു‌ടെ നേതൃത്വത്തിലാണ് പ്രതി​ഷേധമുണ്ടായത്. ഒരു യുവതി അടക്കം മറ്റ് അഞ്ചുപേർ കൂടി​ സംഘത്തി​ലുണ്ടായി​രുന്നു. കൗൺ​സി​ലർ സ്വന്തം തീരുമാനപ്രകാരമാണ് പ്രതി​ഷേധം സംഘടി​പ്പി​ച്ചതെന്ന് കോൺ​ഗ്രസ് നേതാക്കൾ ആരോപി​ക്കുന്നു.