ചവറ: അബുദാബിയിലെ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞെത്തി റൂമിൽ വിശ്രമിക്കവേ ആഗസ്റ്റ് 1ന് വൈകിട്ട് 3ന് മരിച്ച യുവാവിന്റ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നീണ്ടകര പല്ലാടിക്കൽ കിഴക്കതിൽ പരേതരായ വിജയന്റെയും തങ്കമണിയുടെയും മകൻ സജു വിജയന്റെ (45) മരണം ഹൃദയാഘാതമാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടിലെത്തിക്കും.
സംസ്കാരം വിട്ടുവളപ്പിൽ. ഭാര്യ: സുജ. മകൻ: സഞ്ജയ്. സഹോദരങ്ങൾ: ബിജു വിജയൻ, ഷീജ. സഞ്ചയനം 9ന് രാവിലെ 7ന്.