ss

കൊല്ലം: മാസ് ആർട്സ് സൊസൈറ്റി, ഒ.എൻ.വി മലയാള പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. കൊല്ലം 'വി പാർക്കിൽ" നടന്ന ചടങ്ങിൽ കെ.പി.എ.സി ലീലാകൃഷ്ണൻ, ബിനു കൊട്ടാരക്കര എന്നിവർ ചിത്രങ്ങൾ വരച്ച് ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, സെക്രട്ടറി എ.റഷീദ്, ഒ.എൻ.വി മലയാളം പഠനകേന്ദ്രം സെക്രട്ടറി എച്ച്.ഷാനവാസ് എന്നിവർ സംസാരിച്ചു. കൊല്ലം റോയൽസിന്റ് സംഗീത പരിപാടിയും നടന്നു. 28 ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ രാവിലെ 10ന് നടക്കുന്ന മാസ്, ഒ.എൻ.വി പഠനകേന്ദ്രം ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

മത്സര വിജയികൾ

ഹൈസ്കൂൾ /ഹയർ സെക്കൻഡറി
1. അനന്യ സുഭാഷ് (വിമല ഹൃദയ സ്കൂൾ, കൊല്ലം)
2. എസ്.ആര്യൻ (ജി.എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ)

3. ഗൗരി പ്രിയ (സ്റ്റാറ്റ്ഫോർഡ് സ്കൂൾ, കൊല്ലം)

യു.പി
1. ശ്രാവൺ സുഗുണൻ (എസ്.എൻ.ഡി.പി യു.പി സ്കൂൾ, പട്ടത്താനം)
2. ഡി.എസ്. ശ്രീപാർവതി (എസ്.എൻ പബ്ലിക്ക് സ്കൂൾ, വടക്കേവിള)
3. എ.ആർ.വൈഷ്ണവി (ജി.വി എച്ച്.എസ്.എസ് ഗേൾസ്, വാളത്തുംഗൽ)

എൽ.പി
1. എ.അവനീത് (കേന്ദ്രീയ വിദ്യാലയം,കൊല്ലം)
2. പ്രണവ് (ബാലികാ മറിയം, കൊല്ലം)
3. അഭിരാമി മനോജ് (എം.ഇ.എസ്, കണ്ണനല്ലൂർ)