ss
റോട്ടറി ക്ലബ് കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ ഓപ്പോൾ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ 'ശ്രേയ' പ്രോജക്ട് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ടീന ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി റോട്ടറി ഡിസ്ട്രിക്ട് 3211 വിഭാവനം ചെയ്ത ഓപ്പോൾ പദ്ധതിയുടെ ഭാഗമായ 'ശ്രേയ' പ്രോജക്ടിന് റോട്ടറി ക്ലബ് കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്തു. തയ്യൽ മെഷീനുകളും അനുബന്ധ സജ്ജീകരണങ്ങളും ഉൾപ്പെടെ 20 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി കൊല്ലം ഉളിയക്കോവിൽ, ഡീസന്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ശ്രേയ ഫാഷൻ സ്റ്റുഡിയോ ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. റോട്ടറി ക്ലബ് ഒഫ് കൊല്ലം സിറ്റി പ്രസിഡന്റ് ജെ. ബിജു, റോട്ടറി ക്ലബ് റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ ഷിബു രാഘവൻ, അസി. ഗവർണർ ഹരീഷ്, ഓപ്പോൾ റവന്യു ഡിസ്ട്രിക് കോ ഓർഡിനേറ്റർ വിപിൻ, ക്ലബ് സെക്രട്ടറി ഫ്രാൻസിസ് ഡേവിഡ്, റോട്ടറി യൂത്ത് സർവീസ് ചെയർമാൻ കെ.ജെ. രാജീവ്, പ്രോജക്ട് ചെയർമാൻ റിജി ജി.നായർ, സുധീർ ബോസ് എന്നിവർ സംസാരിച്ചു.