bijuraj

കൊല്ലം: കൊല്ലം വി-പാർക്കിലെ വലിയ ചതുരംഗ കളത്തിൽ കളിക്കാരനായി അന്താരാഷ്ട്ര റഫറി ബിജുരാജ് സുരേന്ദ്രനെത്തിയത് കൗതുകമായി. ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, വേൾഡ് യൂത്ത് ഒളിമ്പ്യാഡ്, മുംബയ് ഇന്റർനാഷണൽ, ഗുർഗാം ഇന്റർനാഷണൽ തുടങ്ങി അറുപതോളം മേജർ ചെസ് മത്സരങ്ങൾ നിയന്ത്രിച്ച ബിജുരാജ് സുരേന്ദ്രനെത്തിയത് പതിവ് കളിക്കാർക്കും ആവേശമായി.

അവർക്കൊപ്പം കളിച്ചും കരുനീക്കങ്ങളുടെ വിവിധ തലങ്ങളെപ്പറ്റിയും അദ്ദേഹം വാചാലനായി. ഒക്ടോബറിൽ ഫിഡെ വേൾഡ് കപ്പ് ചെസ് മത്സരത്തിന് ഇന്ത്യയാണ് വേദിയാവുക. അതുകൊണ്ടുതന്നെ രാജ്യം ചെസ് തരംഗത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ബിജുരാജ് സുരേന്ദ്രൻ സാധാരണ കളിക്കാരനായി വി- പാർക്കിലെത്തിയത്. കൊട്ടാരക്കര കോട്ടാത്തല ദേവസേന നിവാസിൽ പരേതനായ സുരേന്ദ്രൻ- ലളിത ദമ്പതികളുടെ മകനാണ്.

റാങ്കിംഗ് ഉയർത്തിയ കളിക്കാരൻ

 എയർഫോഴ്സിൽ ജോലിയിലിരിക്കെ 2008ൽ ഈസ്റ്റേൺ എയർ കമാൻഡിനെ പ്രതിനിധീകരിച്ച് ചെസ് മത്സര രംഗത്ത്

 2012 ൽ ഇന്റർനാഷണൽ റേറ്റിംഗുള്ള കളിക്കാരനായി

 ഈസ്റ്റേൺ എയർ കമാൻഡ്, വെസ്റ്റേൺ എയർ കമാൻഡ് എന്നിവയുടെ ക്യാപ്ടനും കോച്ചുമായി

 2013ൽ നാഷണൽ ആർബിറ്ററും 2016ൽ ഇന്റർ നാഷണൽ ആർബിറ്ററും

 2020ൽ ലോക മത്സരങ്ങൾ നിയന്ത്രിക്കാൻ അംഗീകാരമുള്ള ക്ളാസ് ബി- ഇന്റർനാഷണൽ ആർബിറ്റർ

 കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ഡെപ്യുട്ടി ചീഫ് ആർബിറ്റർ