പുനലൂർ: തെന്മല പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ജൻ ശിക്ഷൻ സൻസ്ഥാന്റെ സഹകരണത്തോടെ കുടുംബശ്രീ വനിതകൾക്കായി സൗജന്യ തയ്യൽ പരിശീലന ക്ലാസിന്റെ രണ്ടാം ഘട്ടം ചാലിയക്കര വാർഡിലെ ഉപ്പുകുഴിയിൽ ആരംഭിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉപ്പുകുഴി മാർത്തോമ്മ ചർച്ച് വികാരി ഫാ. റോയ് തോമസ് അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, വാർഡ് അംഗം ഗിരീഷ് കുമാർ, ജെ.എസ്.എസ് കോ ഓർഡിനേറ്റർ ജയകൃഷ്ണൻ, അദ്ധ്യാപിക ശ്രീകല, സി.ഡി.എസ് മെമ്പർ ലിസി ജോസ് എന്നിവർ സംസാരിച്ചു. ചാലിയക്കര വാർഡിലെ 40 ഓളം പേരാണ് പദ്ധതി ഗുണഭോക്താക്കൾ.