ചാത്തന്നൂർ: ദേശീയപാത പുനർ നിർമ്മാണത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ നിർമ്മിക്കുന്ന അടിപ്പാതയ്ക്കെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ചാത്തന്നൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വിഷ്ണുശ്യാം, അഡ്വ. അഭിരാജ് സുന്ദർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. തിരുമുക്കിലെ അടിപ്പാത അശാസ്ത്രീയമാണെന്നും വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയില്ലെന്നുമുള്ള പരാതി നിലവിലുണ്ട്. ചാത്തന്നൂരിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടക്കുന്നതിനിടെയാണ് വിഷ്ണുശ്യാം ഹൈക്കോടതിയെ സമീപിച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വർക്കല, പരവൂർ, കാപ്പിൽ ഭാഗങ്ങളിലേക്കും തീർത്ഥാടന കേ
ന്ദ്രമായ ശിവഗിരിയിലേക്കും ദേശീയപാതയിലെ തിരുമുക്കിൽ നിന്നാണ് തിരിഞ്ഞു പോകേണ്ടത്. വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത വിധം ഇടുങ്ങിയ അടിപ്പതയാണ് ഇവിടെ നിർമ്മിച്ചത്. വീതികൂടിയ മേൽപ്പാലം നിർമ്മിക്കണമെന്നാണ് ഹർജിയിൽ ആവശ്യം.