p

ചവറ: തേവലക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ മെഗാശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു ശുചീകരണം. ഒരു ബോട്ടും രണ്ട് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളായി. കോയിവിള കല്ലുംമൂട്ടിൽ കടവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അജിത സാജൻ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ പി.ഫിലിപ്പ്, ഐ.അനസ്, ഉദ്യോഗസ്ഥരായ ജിനേഷ്, നിഷ, സ്മിത, സബീന, വിനായക്, ഷിബു, കൺസോർഷ്യം ഭാരവാഹികളായ ഷേർലി, അജിത എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള വസ്തുക്കൾ ഹരിതകർമ്മസേന ശേഖരിച്ചു.