photo-

ക്ലാപ്പന: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി ഇ - ഹുണ്ടികയ്ക്ക് വഴിമാറി. കേരള ഗ്രാമീൺ ബാങ്ക് ഓച്ചിറ ശാഖയുമായി സഹകരിച്ച് അന്നദാന മന്ദിരത്തിന് മുന്നിലാണ് പുതുതായി ഇ - ഹുണ്ടിക സ്ഥാപിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനം നടത്താനും കാണിക്ക അർപ്പിക്കാനും ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് സംഭാവന നൽകാം. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.മോഹന ചന്ദ്രൻ, അഡ്വ. രമണൻ പിള്ള, അഡ്വ. എ.എസ്.പി കുറുപ്പ്, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ഗായത്രി, സുധീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.