road

കൊല്ലം: കൊല്ലം-തേനി ദേശീയപാത വികസനത്തിന് 15 ദിവസത്തിനകം ധനാനുമതിയാകും. ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയണൽ ഓഫീസ് ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് ധനാനുമതി ലഭിക്കാനുള്ള നടപടികൾ നീക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനുള്ള നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ്, നിർമ്മാണം എന്നിവ സഹിതം 1900 കോടിയുടെ ഡി.പി.ആറാണ് പരിഗണിക്കുന്നത്.

ധനാനുമതി ലഭിച്ചാലുടൻ അലൈൻമെന്റ് അടിസ്ഥാനമാക്കി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും. അതിന് പിന്നാലെ ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായി അളവ് കണക്കാക്കും. ഇതിനൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നിശ്ചയിക്കും. നഷ്ടപരിഹാര വിതരണം ആരംഭിക്കുന്നതിന് പിന്നാലെ നിർമ്മാണത്തിനുള്ള ടെണ്ടറും ക്ഷണിക്കും.

ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലമേറ്റെടുക്കലിനുള്ള ആദ്യഘട്ട ത്രി എ വിജ്ഞാപനം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത സർവേ നമ്പരുകൾ ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ട ത്രി എ വിജ്ഞാപനം വൈകാതെയുണ്ടാകും.


കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ

 നാലുവരിപ്പാത

 കടപുഴയിൽ പുതിയ പാലം

 പെരിനാട് പുതിയ ആർ.ഒ.ബി

 ജംഗ്ഷനുകളിൽ ബസ് ബേ


വികസിപ്പിക്കുന്നത്

24 മീറ്ററിൽ

നീളം

54 കിലോമീറ്റർ


നടപ്പാത

1.5 മീറ്റർ

(ഇരുവശങ്ങളിൽ)

ഡി.പി.ആർ

₹ 1900 കോടി

നിലവിൽ വീതി

10-12 മീറ്റർ

 ഗതാഗതക്കുരുക്ക് രൂക്ഷം

 കയറ്റിറക്കങ്ങളും വളവുതിരിവും

15 ദിവസത്തിനുള്ളിൽ പദ്ധതിക്ക് ധനാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ധനാനുമതി ലഭിച്ചാലുടൻ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിച്ച് സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും.

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അധികൃതർ