aoa-

കൊല്ലം: ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന എക്സിക്യുട്ടീവും ജില്ലാ ഓഡിറ്റോറിയം ഉടമകളുടെയും സംയുക്ത യോഗവും കൊല്ലം ഷാ ഇന്റർനാഷണിൽ സംസ്ഥാന പ്രസിഡന്റ്‌ ടി.കെ.ജി പണിക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളും ജില്ലയിലെ ഓഡിറ്റോറിയം അംഗങ്ങളും പങ്കെടുത്തു. ഓഡിറ്റോറിങ്ങളുടെയും കൺവെൻഷൻ ഹാളുകളുടെയും നിലവിലുള്ള 18 ശതമാനം ജി.എസ്.ടിയിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഷെരീഫ്, ട്രഷറർ ഉമ്മർ ഫാറൂഖ്, മറ്റ് സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായി ഷാജഹാൻ യുനൈസ് (പ്രസിഡന്റ്‌), ശിവദാസൻ പണ്ഡികശാല (സെക്രട്ടറി), പത്മകാരൻ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു.