പുത്തൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന് 2024-25ൽ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ ദേശീയ കമ്മിഷൻ മെഡിക്കൽ അസസ്‌മെന്റ് റേറ്റിംഗ് ബോർഡിന്റെ എ ഗ്രേഡ്. ഇതോടെ സ്ഥാപനം ദേശീയ പ്രാധാന്യമുള്ള ആയുർവേദ മഹാവിദ്യാലയ ശ്രേണിയിൽ ഇടം നേടി. 2025ൽ ദേശീയ കമ്മിഷൻ സ്ഥാപനത്തിന് ബി.എ.എം.എസിനും പി.ജി (ആയുർവേദം) കായചികിത്സയ്ക്കും ശല്യതന്ത്രയ്ക്കും പ്രവേശനത്തിന് അനുമതി ദീർഘിപ്പിച്ചിരുന്നു. നീറ്റും എ.ഐ.എ.പി.ജി.ഇ.ടി യോഗ്യത നേടിയവർക്കും സി.ഇ.ഇ മുഖേന ഓപ്ഷൻ നൽകി ബി.എ.എം.എസിനും ആയുർവേദ പി.ജിക്കും പ്രവേശനം നേടാം.