പുനലൂർ: "വിമുക്തി മന്ത്ര " യുടെ ഭാഗമായി എക്സൈസ് വിഭാഗത്തിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും നേതൃത്വത്തിൽ ശബരിഗിരി സ്കൂളിൽ മജീഷ്യൻ സാമ്രാജ് ലഹരി വിമുക്ത ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു. "വിമുക്തി മന്ത്ര" യുടെ ജില്ലയിലെ ആദ്യ പരിപാടിയാണ് ശബരിഗിരി സ്കൂളിൽ നടന്നത്. സ്കൂൾ ചെയർമാൻ വി.കെ.ജയകുമാർ മുഖ്യപ്രഭാഷകനായി. ഗാന്ധിഭവൻ സി.ഇ.ഒ ഡോ.വിൽസൺ ഡാനിയേൽ , സ്പെഷ്യൽ മാനേജർ പി. സോമൻ പിള്ള , സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ , പ്രിൻസിപ്പൽ എം.ആർ.രശ്മി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സത്യപ്രതിജ്ഞയെടുത്തു.