അമ്പലംകുന്ന്: മൈലോട് കനകകുന്നിൽ പുത്തൻവീട്ടിൽ കെ.എം.തോമസിന്റെയും പരേതയായ ലിസി തോമസിന്റെയും മകൻ ഷോൺ.കെ.തോമസ് (24) നിര്യാതനായി. ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് രൺവീർ കപ്പലിലെ ജീവനക്കാരനായിരുന്നു. ജോലിക്കിടയിലുണ്ടായ അസുഖത്തെ തുടർന്ന് വിശാഖപട്ടണം നേവൽ ഹോസ്പ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ 4നാണ് മരിച്ചത്. മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും. സംസ്കാരം പൊരിയക്കോട് മലങ്കര സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരൻ: മെറിൻ.കെ.തോമസ്, അൽഫോൺസ തോമസ്, അനൂപ് ജോൺസൻ.