citu-

കൊല്ലം: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കുമെന്നും ജീവൻ രക്ഷാമരുന്നുകളുടെ വില വർദ്ധിക്കാനും ലഭ്യത കുറയ്ക്കാനും ഇടയാക്കുമെന്നും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ.
എൻ.എച്ച് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവസവേതനക്കാരെ കരാർ ജീവനക്കാരാക്കുക, പ്രസവാവധിയിലും ആനുകൂല്യങ്ങളിലും ഉള്ള അപാകതകൾ പരിഹരിക്കുക, എച്ച്.ആർ പോളിസി നടപ്പാക്കുക തുടങ്ങിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ. ജൂലിയൻ നെൽസൺ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. ശരത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഗിരീഷ് റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി ലെനിൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധര കുറുപ്പ് സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. ജൂലിയറ്റ് നെൽസൺ (പ്രസിഡന്റ്), ഡോ. ശരത്ത്, ഡോ. ശ്രീകാന്ത് ആതിര (വൈസ് പ്രസിഡന്റ്), ആർ.അരുൺ കൃഷ്ണൻ (സെക്രട്ടറി), റെജി, സുഗിൽ, ഡോ. ജയദേവ് (ജോ.സെക്രട്ടറി), കാർത്തിക ഭാസ്കർ (ട്രഷറർ) എന്നിവർ ഉൾപ്പടെ 35 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.