കുന്നത്തൂർ: മനക്കര മണ്ണെണ്ണ മുക്കിന് സമീപം നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് 2 ലക്ഷം രൂപയുടെ വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച് വിറ്റയാൾ പിടിയിലായി. മുതുപിലാക്കാട് സ്വദേശി അനിൽകുമാർ (44) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 27ന് രാത്രിയിലാണ് മോഷണം നടന്നത്. ആക്രി കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയെ റിമാൻഡ് ചെയ്തു.