കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര അസിസ്റ്റന്റ് സെന്റർ മദർ മറിയാമ്മ വർഗീസ് (67, ലീലാമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര പെന്തക്കോസ്ത് മിഷൻ സഭാ ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പുറം ടി.പി.എം സെമിത്തേരിയിൽ. 47 വർഷമായി തിരുവല്ല, ബംഗളൂരു, തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷകയായിരുന്നു. വെച്ചൂച്ചിറ പൂച്ചെടിയിൽ വീട്ടിൽ പരേതനായ വർഗീസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകളാണ്.