al

പുത്തൂർ: കഴിഞ്ഞ ദിവസം നിര്യാതനായ കേരള കോൺഗ്രസ് സംസ്ഥാന ഉപദേഷ്ടാവ് കുളക്കട രാജുവിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ തിരുവല്ല ബിലീവേഴ്സ് ഹോസ്പ്പിറ്റലിൽ നിന്ന് അരംഭിച്ച വിലാപയാത്ര 9 ഓടെ കുളക്കട വൈ.എം.സി.യെ ഹാളിലെത്തി. തുടർന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ കുളക്കട കിഴക്ക് വീട്ടിലെത്തിച്ചു. മലങ്കര കത്തോലിക്ക സഭ സീനിയർ മെത്രാപ്പൊലീത്ത ജോഷ്വാമാർ ഇഗ്നാത്തിയോസ്, ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പൊലീത്ത, മന്ത്രി കെ.എൻ.ബാലഗോപാൽ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ഫ്രാൻസിസ് ജോർജ് എം.പി, യു.ഡി.എഫ് ചെയർമാൻ അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, മോൻസ് ജോസഫ്, മുൻ എം.എൽ.എമാരായ പി.ആയിഷാപോറ്റി, ജോണി നെല്ലൂർ, രാജു ഏബ്രഹാം തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് വൈകിട്ടോടെ മലപ്പാറ മാർത്തോമ്മ പള്ളിയിൽ ജോസഫ് ബെർന്നബാസ് മെത്രാപ്പൊലീത്ത, തോമസ് മാർ തീത്തോസ് മെത്രാപ്പൊലീത്ത എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാരം നടത്തി.