kera

കൊ​ല്ലം: കാർ​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വ​ളർ​ച്ച​യ്​ക്കും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന പ്ര​തി​രോ​ധത്തിനും ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന 'കേ​ര' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കൃ​ഷി, വ്യ​വ​സാ​യം വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥർ​ക്കാ​യി ന​ട​ത്തി​യ ബോ​ധ​വത്ക​ര​ണ ശി​ല്​പ​ശാ​ല ഹോ​ട്ടൽ നാ​ണി​യിൽ എം.മു​കേ​ഷ് എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. എ.ഡി.എം ജി.നിർ​മ്മൽ കു​മാർ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ കെ.എ​സ്.ശി​വ​കു​മാർ അ​ദ്ധ്യ​ക്ഷനായി. പ്രിൻ​സി​പ്പൽ കൃ​ഷി ഓ​ഫീ​സർ എം.എ​സ്.അ​നീ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ടർ ജോ​ജി മ​റി​യം ജോർ​ജ്, കേ​ര പ്രോ​ജ​ക്ട് പ്രോ​ക്യുർ​മെന്റ് ഓ​ഫീ​സർ സി.സു​രേ​ഷ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജർ ബി​നുബാ​ല​കൃ​ഷ്​ണൻ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.