കൊല്ലം: പട്ടികജാതി വികസന വകുപ്പ് നൽകുന്ന മെഡിക്കൽ /എൻജിനിയറിംഗ് പ്രവേശന പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസുകളിൽ ഒരു വർഷത്തെ മെഡിക്കൽ പ്രവേശന പരിശീലനത്തിന് പ്ലസ്ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും, എൻജിനിയറിംഗ് പ്രവേശന പരിശീലനത്തിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡും, സി.ബി.എസ്.സി/ഐ.സി.എസ്.സി വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ യഥാക്രമം എ2, എ ഗ്രേഡും നേടിയ പട്ടികജാതി വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 30. ഫോൺ: 0474 2794996.