കരുനാഗപ്പള്ളി : സി.ഐ.ടി.യു നേതാവായിരുന്ന വി.ദിവാകരന്റെ വേർപാടിൽ അനുസ്മരണം സംഘടിപ്പിച്ചു. സി.ഐ.ടി. യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ചിറ്റുമൂല നാസർ,സി.കെ.ഗോപി, പി.രാജു, അനിൽകുമാർ, എ. എ. ജബ്ബാർ, സി.രാധാമണി,ഷിഹാബ് എസ്.പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു.