കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് ചിറക്കട മാടമ്പിശ്ശേരി വീട്ടിൽ പ്രഭാകരന്റെ ഒന്നാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരനായ വിനോദിന് മുച്ചക്ര സ്കൂട്ടർ നൽകി. പ്രഭാകരന്റെ മക്കളായ സജി ,റെജി ഫോട്ടോ പാർക്ക് ,ബൈജു എന്നിവർ ചേർന്നാണ് 140000 വിലവരുന്ന മുച്ചക്ര വാഹനം ലോട്ടറി കച്ചവടത്തിനായി വിനോദിന് നൽകിയത്. സാമൂഹ്യ ക്ഷേമ ബോർഡ് മുൻ ചെയർപേഴ്സൺ സൂസൻ കോടി വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം.അൻസാർ, സജീവ് മാമ്പറ,ജനചന്ദ്രൻ,പ്രവീൺ മനക്കൽ,ബഷീർ എവെർമാക്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.