കൊല്ലം: പെൻഷൻ കവരുകയും കോടതി പരാമർശങ്ങൾ വളച്ചൊടിച്ച് അവകാശ സമരങ്ങളുടെ ശോഭ കെടുത്തുകയും ചെയ്യുന്ന സർക്കാർ നിലപാട് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ആരംഭിച്ച ദ്വിദിന സത്യഗ്രഹം ആദ്യ ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ കെ.സി.വരദരാജൻ പിള്ള, എം.സുജയ്, ജില്ലാ സെക്രട്ടറി എൻ.സോമൻ പിള്ള, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രാജേന്ദ്രൻ, എ.എ.റഷീദ്, പ്രൊഫ. കെ.ചന്ദ്രശേഖരപിള്ള, എ.നസീം ബീവി, എ.മുഹമ്മദ് കുഞ്ഞ്, ജി.ബാലചന്ദ്രൻ പിള്ള, ജി.സുന്ദരേശൻ, ബി.സതീശൻ, ജി.യശോധരൻ പിള്ള, ഡി.ചിദംബരൻ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, കടയ്ക്കൽ കുഞ്ഞുകൃഷ്ണ പിള്ള, കെ.ഷാജഹാൻ, ഡി.അശോകൻ എന്നിവർ സംസാരിച്ചു. എച്ച്.മാരിയത്ത്, ജി.അജിത്ത് കുമാർ, എൽ.ശിവപ്രസാദ്, പട്ടരുവിള വിജയൻ, ആർ.മധു, ജി.രാമചന്ദ്രൻ പിള്ള, ആർ.രാജശേഖരൻ പിള്ള, ജി.ദേവരാജൻ. എം.എ.മജീദ്‌ എന്നിവർ നേതൃത്വം നൽകി.