bsnl

കൊല്ലം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 49 സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ ഒരു രൂപയുടെ ഫ്രീഡം പ്ലാൻ പ്രഖ്യാപിച്ചു. പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ എടുക്കുന്നവർക്കും എം.എൻ.പി വഴി ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യുന്നവർക്കുമാണ് ഫ്രീഡം പ്ലാൻ ലഭ്യമാകുന്നത്. ഒരു രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 2 ജി.ബി ഡാറ്റ, ഇതിന് ശേഷം 40 കെ.ബി.പി.എസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ, കൂടാതെ ദിവസേനെ 100 എസ്.എം.എസ് ആനുകൂല്യവും ലഭിക്കും. 30 ദിവസമാണ് കാലാവധി. സിം കാർഡ് സൗജന്യം. വെബ്സൈറ്റ്: www.bsnl.co.in. കസ്റ്റമർ കെയർ: 1503 / 1800-180-1503.