ഓയൂർ: ഓയൂർ ഗവ.എൽ.പി.എസ് വെളിനല്ലൂരിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ കമ്മിറ്റിയും പൂർവ വിദ്യാർത്ഥികളും ചേർന്ന് ഹിരോഷിമയിലും നാഗസാക്കി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി എൽ.പി സ്കൂൾ മുതൽ ഓയൂർ ജംഗ്ഷൻ വരെ റോഡ് ഷോയും തെരുവുനാടകവും അരങ്ങേറി. തുടർന്ന് നടന്ന അനുസ്മരണ ദിന സമ്മേളനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കിരൺ ബാബു അദ്ധ്യക്ഷനായി. മാതൃസമിതി പ്രസിഡന്റ് ശ്രുതി വിനോദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് റാണി നന്ദി പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അദ്ധ്യാപക ട്രെയിനികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.