ns-
എൻ.എസ് ആയുർവേദ ആശുപത്രിയുടേയും ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആശുപത്രി സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയുടേയും ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബാർ അസോ. ഹാളിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്‌ടർ ഡോ. ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി ക്ലാസ് നയിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷനായി. ആശുപത്രി ഭരണസമിതി അംഗങ്ങളായ അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, സെക്രട്ടറി പി. ഷിബു, ആയുർവേദ ആശുപത്രി മാനേജർ ശശിധരൻപിള്ള, പി.ആർ.ഒ ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു. 200 ലധികം അഭിഭാഷകർ ചികിത്സ തേടിയ ക്യാമ്പിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.മഹേന്ദ്ര സ്വാഗതം പറഞ്ഞു.

ആശുപത്രിയിലെ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ശല്യതന്ത്ര (ഓർത്തോ പീഡിക്), പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വിഭാഗം (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി), കായചികിത്സ ആൻഡ് പഞ്ചകർമ്മ (ജനറൽ മെഡിസിൻ) എന്നീ സ്പെഷ്യലിറ്റി വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ. ശശികുമാർ, ചീഫ് കൺസൾട്ടന്റ് ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.