nkp

കൊല്ലം: ദേശീയപാത 744 ഗ്രീൻഫീൽഡ് ഹൈവേ കടമ്പാട്ടുകോണം - ഇടമൺ റീച്ചിലെ ഭൂമി എറ്റെടുക്കൽ വിജ്ഞാപന നടപടികൾ പൂർത്തിയാക്കിയ വില്ലേജുകളിൽ ഭൂ ഉടമകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും വിജ്ഞാപന നടപടികൾ പൂർത്തിയാക്കാത്ത വില്ലേജുകളിലെ നടപടികൾ ത്വരിതപ്പെടുത്തണമെന്നും മറ്റൊരു റീച്ചായ ഇടമൺ-ചെങ്കോട്ട വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. യഥാസമയം നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഭൂ ഉടമകൾ പ്രതിസന്ധിയിലാണ്. ഇടമൺ - ചെങ്കോട്ട റീച്ചിലെ നടപടികൾ മന്ദഗതിയിലായതിനാൽ ദേശീയപാത 744 ന്റെ വികസനത്തിന് കാലതാമസം വന്നുകൊണ്ടിരിക്കുന്നു. എത്രയും വേഗം വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.