കൊല്ലം: വൃദ്ധനായ ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞ് മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആദിച്ചനല്ലൂർ തഴുത്തല ചിറക്കര പുത്തൻ വീട്ടിൽ അരുണാണ് (38) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി 10.30ന് കൊട്ടിയം ജംഗ്ഷന് സമീപത്താണ് സംഭവം. മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നിർദ്ദേശപ്രകാരം കൊട്ടിയം ഇൻസ്‌പെക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, പ്രമോദ് കുമാർ, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.