കൊല്ലം: പള്ളിമുക്കിലെ യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ബി ടെക് കമ്പൂട്ടർ സയൻസ് (ഡേറ്റാ സയൻസ്) പുതിയ ബ്രാഞ്ചിന് എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരം ലഭിച്ചു. ബി.ടെക് കമ്പൂട്ടർ സയൻസിലേക്ക് (ഡാറ്റാ സയൻസ്) ഈ വർഷം അഡ്മിഷൻ നടക്കും. എൻട്രൻസ് കമ്മിഷണർ നടത്തുന്ന മൂന്നാമത്തെ എൻജിനീയറിംഗ് അലോട്ട്മെന്റിൽ ബി.ടെക് ഡാറ്റാ സയൻസിൽ അഡ്മിഷൻ ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ഇന്നു വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം. ഫോൺ: 0474 2724305