കൊല്ലം: ഭിന്നശേഷിക്കാർ ഉൾപ്പടെ വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച കുട്ടികൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2024ൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനങ്ങളിൽ കഴിവ് തെളിയിച്ച 6നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അർഹത. ബന്ധപ്പെട്ട് ലഭിച്ച സർട്ടിഫിക്കറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, വീഡിയോകൾ, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവസാന തീയതി 30. വിവരങ്ങൾക്ക്: www.wcd.kerala.gov.in.