കൊല്ലം: പത്രപ്രവർത്തക പെൻഷൻ തുക കാലോചിതമായി പരിഷ്‌കരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബീഹാറിൽ സമീപകാലത്ത് പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിച്ചു. പല സംസ്ഥാന സർക്കാരുകളും പെൻഷൻതുക വർദ്ധിപ്പിച്ചിട്ടുണ്ട്. ആ അനുപാതത്തിൽ കേരളത്തിലും പരിഷ്‌കരിക്കണം. ആശ്രിത പെൻഷൻ തുകയും പരിഷ്‌കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്. ഭാസ്‌കരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രാജൻബാബു, സി. വിമൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അശോക് കുമാർ (പ്രസിഡന്റ്), കെ.എസ്. ഭാസ്‌കരൻ (വൈസ് പ്രസിഡന്റ്), പി.എസ്. സുരേഷ് (സെക്രട്ടറി), ചന്ദ്രൻപിള്ള (അസി. സെക്രട്ടറി), ജി. സുഘോഷ് (ട്രഷറർ).