കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി ഏർപ്പെടുത്തിയ 14-ാമത് അവനീബാല പുരസ്‌കാരം എഴുത്തുകാരി നന്ദിനി മേനോന് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബ് ഹാളിൽ ചേർന്ന അവനീബാല അനുസ്മരണത്തിലാണ് പുസ്കാരം സമ്മാനിച്ചത്. 'ആംചൊ ബസ്തർ 'എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ് അവാർഡ്. പതിനായിരം രൂപയും ശില്പവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് അവാർഡ്. ഡോ. എ.ഷീലകുമാരി അദ്ധ്യക്ഷയായി. ഡോ. എം.കബീർ അവനീബാല അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ആർ.അനീസ പുരസ്‌കാരരേഖ അവതരിപ്പിച്ചു. ഡോ. നിത്യ.പി.വിശ്വം, ടി.കെ.വിനോദൻ, ആശാ ശർമ്മ എന്നിവർ സംസാരിച്ചു.